അതിഥി തൊഴിലാളികളെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളെ തിരുത്തി സി എം ഐ ഡി സ്ഥാപകനായ ഡോ. ബിനോയ് പീറ്റർ.മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. വിദേശത്ത് പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഫീസിനത്തിലും മറ്റു ജീവിത ചെലവുകൾക്കും ആയിരക്കണക്കിന് കോടി രൂപയാണ് നമ്മൾ മലയാളികൾ റിവേഴ്‌സ് റെമിറ്റൻസ് ആയി അയച്ചു കൊടുക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗോതമ്പുപൊടിയും ഉള്ളിയും മദ്യവും മതിയെന്ന പരാമർശവും ശരിയല്ല. മദ്യം കഴിക്കുന്നവർ വളരെ ചെറിയൊരു വിഭാഗം മാത്രമാണ്. ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ വരുമാനത്തിന്‍റെ മൂന്നിലൊന്ന് കേരളത്തിൽ തന്നെയാണ് ചെലവഴിക്കുന്നതെന്നും ഡോ ബിനോയ് പീറ്റർ ഓർമിപ്പിക്കുന്നു.
അതിഥി തൊഴിലാളികളെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളെ തിരുത്തി സി എം ഐ ഡി സ്ഥാപകനായ ഡോ. ബിനോയ് പീറ്റർ
