ശാന്തമായ മുറിയിലിരുന്ന് സംഗീതം കേള്‍ക്കുകയും സംഗീതം ആലപിക്കുകയും ചെയ്യുന്നതു മനസിനു സന്തോഷവും സമാധാനവും പകരും. നിക്കി കുന്ദന്‍മല എന്ന യുവതിയും അങ്ങനെയൊരു മൂഡില്‍ മുറിക്കുള്ളില്‍ ഇരുന്ന് ഗിറ്റാര്‍ വായിക്കുകയാണ്. ഗിറ്റാന്‍ വായിക്കുന്നതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. ഗിറ്റാന്‍ വായന തുടങ്ങി അല്‍പം കഴിഞ്ഞപ്പോഴേക്കും ഒരു കതകു തുറന്ന ജനലില്‍ ഒരു പരുന്ത് വന്നിരുന്നു. പുറംതിരിഞ്ഞ് ഇരിക്കുകയായിരുന്ന നിക്കി അതു കണ്ടില്ല. ഗിറ്റാര്‍ വായന തുടരുന്നതിനിടെ വളര്‍ത്തുനായ ജനലില്‍ അതിക്രമിച്ചു കയറിയ പരുന്തിനെതിരേ കുരച്ചു പ്രതിഷേധിക്കാന്‍ തുടങ്ങി. അപ്പോഴും പരുന്തിന്റെ സാന്നിധ്യം നിക്കി അറിഞ്ഞില്ല. നായ്ക്കുട്ടിയെ ശാന്തമാക്കാന്‍ നിക്കി ശ്രമിച്ചു. പെട്ടെന്നു പരുന്ത് പറന്നുവന്ന് നിക്കി മേശപ്പുറത്തുവച്ചിരുന്ന പാത്രത്തിലെ ഭക്ഷണ വിഭവങ്ങള്‍ കൊത്തിയെടുത്തു പറന്നപ്പോഴാണ് നിക്കി പരുന്തിനെ കണ്ടത്. ഞെട്ടിവിറച്ച നിക്കി ഗിറ്റാറുംകൊണ്ട് ഓടി. നായ്ക്കുട്ടിയാകട്ടേ പരുന്തിനു നേരെ കുരച്ചു ചാടി. പെട്ടെന്നുതന്നെ പരുന്ത് ജനല്‍വഴി പുറത്തേക്കു പറന്നുപോകുകയും ചെയ്തു. നിക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വീഡിയോ വൈറലായിരിക്കുകയാണ്.