ചോറിനോടുള്ള മലയാളികളുടെ പ്രിയം അത്ര ആരോഗ്യകരമല്ലെന്നാണ് അമേരിക്കയിലെ കൊളംമ്പിയ സര്‍വകലാശാല ഗവേഷകരുടെ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം അരിയില്‍ ആര്‍സെനിക്കിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. 2050 ആകുമ്പോഴേക്കും ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളില്‍ കാന്‍സറിന് ഇതൊരു പ്രധാന കാരണമായേക്കാമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. മണ്ണിലും ജലത്തിലും കാണപ്പെടുന്ന സ്വാഭാവിക മെറ്റലോയിഡ് മൂലകമാണ് ആര്‍സെനിക്. അജൈവ ആര്‍സെനിക് വിഷാംശം ഉള്ളതാണ്. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് മനുഷ്യശരീരത്തില്‍ എത്തുന്നത് കാന്‍സര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ താപനിലയിലെ വര്‍ധനവും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉയര്‍ന്ന അളവും മണ്ണിന്റെ രാസഘടനയില്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് മണ്ണിലെ അജൈവ ആര്‍സെനിക് സാന്നിധ്യം വര്‍ധിപ്പിക്കുന്നു. നെല്ല് വളര്‍ത്തുമ്പോള്‍ മലിനമായ മണ്ണും ജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളവും നെല്ലിലെ അജൈവ ആര്‍സെനിക് വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. ആര്‍സെനിക്കുമായുള്ള സമ്പര്‍ക്കം ശ്വാസകോശം, മൂത്രസഞ്ചി, ചര്‍മം തുടങ്ങിയ ഭാഗങ്ങളില്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 28 നെല്ലിനങ്ങളില്‍ താപനിലയിലെ വര്‍ധനവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ചെലുത്തുന്ന സ്വാധീനം ഗവേഷകര്‍ വിലയിരുത്തി. പ്രമേഹം, ഗര്‍ഭധാരണത്തിലെ പ്രതികൂല ഫലങ്ങള്‍, നാഡീ വികസന പ്രശ്‌നങ്ങള്‍, രോഗപ്രതിരോധ സംവിധാനത്തിലെ പ്രത്യാഘാതങ്ങള്‍ എന്നിവയുമായി ആര്‍സെനിക് എക്‌സ്‌പോഷര്‍ ബന്ധപ്പെട്ടിരിക്കാമെന്ന് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan