വന്‍ ഓഫറുകളുമായി ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകള് നേരത്തെ ഒരുക്കം തുടങ്ങിയതോടെ ദീപാവലി കച്ചവടം 1.20 ലക്ഷം കോടി രൂപ വരെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണേക്കാള്‍ 20 ശതമാനം വില്‍പ്പന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്ക്കുണ്ടായതായാണ് റെഡ് സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്സിന്റെ പഠനത്തില്‍ പറയുന്നത്. ആമസോണ്‍, ഫ്ളിപ് കാര്‍ട്ട്, മീഷോ എന്നിവരാണ് വിപണിയില്‍ വലിയ നേട്ടമുണ്ടാക്കുന്നത്. ചെറുപട്ടണങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളാണ് ഇത്തവണ കൂടുതലുള്ളത്. കുറ്റമറ്റ ഡെലിവറി സേവനങ്ങള്‍ക്കായി കമ്പനികള്‍ ദീപാവലിയോടനുബന്ധിച്ച് ഒട്ടേറെ പുതിയ നിയനമങ്ങള്‍ നടത്തിയിട്ടുണ്ട്. ഫ്ളിപ് കാര്‍ട്ടില്‍ ഓര്‍ഡറുകള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഒരു ലക്ഷം പേരെ നിയമിച്ചതായാണ് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉല്‍സവ സീസണിന് മുന്നോടിയായി അവര്‍ അതരിപ്പിച്ച ദി ബിഗ് ബില്യണ്‍ ഡെയ്സ് ഓഫറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മെഗാ ബ്ലോക്ക് ബസ്റ്റര്‍ ഓഫറുമായാണ് മീഷോ ദീപാവലി വിപപണിയില്‍ സജീവമായത്.