ഇന്ന് വൈകുന്നേരം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന കെ.പി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. സോളര്‍ കേസിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ ക്ഷണിക്കരുതായിരുന്നുവെന്ന് കെ. സുധാകരനും വി.ഡി സതീശനുമടക്കമുള്ളവർ അഭിപ്രായപ്പെട്ടു.ഒടുവില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി മുഖ്യമന്ത്രിയെ ക്ഷണിക്കുകയായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.