4 48

ഏതു പ്രായക്കാരെയും ബാധിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് പ്രമേഹം. പ്രാരംഭഘട്ടത്തില്‍ ശരീരം നല്‍കുന്ന ചില സൂചനകള്‍ അവഗണിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പ്രമേഹത്തെ നേരത്തെ തിരിച്ചറിയാം. ഈ 5 ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പിസിഒഎസ് എന്ന ഹോര്‍മോണ്‍ അവസ്ഥ ശരീരത്തില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ 70 ശതമാനം വരെ ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ഇന്‍ഫക്ഷന്‍ പതിവാകുന്നത് പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവു ഉയരുന്നത് നിരവധി ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുയോജ്യമാകുന്നു. ഇത് ആവര്‍ത്തിച്ചുള്ള അണുബാധയ്ക്ക് കാരണമാകുന്നു. സ്ത്രീകളിലെ ആര്‍ത്തവ ചക്രത്തെയും പ്രമേഹം ബാധിക്കാം. പ്രമേഹം ഹോര്‍മോണ്‍ നിയന്ത്രണത്തെയും ഇന്‍സുലിന്‍ സംവേദനക്ഷമതയെയും ബാധിക്കാമെന്നതിനാല്‍ ക്രമരഹിതമായ ആര്‍ത്തവത്തിനോ രക്തസ്രാവം കൂടാനോ കാരണമായേക്കാം. പ്രമേഹം ഉണ്ടെങ്കില്‍ യോനിയില്‍ വരള്‍ച്ച സംഭവിക്കാം. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര യോനിയിലെ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും. ഇത് ലൂബ്രിക്കേഷന്റെ അഭാവത്തിലേക്ക് നയിക്കുന്നു. തല്‍ഫലമായി, ചില സ്ത്രീകള്‍ക്ക് ലൈംഗികബന്ധം വളരെ വേദനാജനകമായി മാറുന്നു. പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് അമിതമായ ദാഹം അനുഭവപ്പെടുന്നത്. പോളിഡിപ്സിയ എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്. ഇത് സ്ത്രീകള്‍ക്ക് മാത്രമുള്ള ലക്ഷണമല്ല. പക്ഷേ സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഈ ലക്ഷണങ്ങള്‍ ഗര്‍ഭാവസ്ഥയിലോ ആര്‍ത്തവസമയത്തോ കൂടുതല്‍ രൂക്ഷമാകാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *