കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗൗതം വാസുദേവ് മേനോന്‍ സിനിമ ‘ധ്രുവനച്ചത്തിര’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വര്‍ഷം നവംബര്‍ 24 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. നവംബര്‍ 24ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഒരു ട്രെയിലര്‍ ഗ്ലിംപ്‌സും റിലീസ് ചെയ്തിട്ടുണ്ട്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം 2016 ല്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ റിലീസ് തിയ്യതി അനിശ്ചിതമായി ഇങ്ങനെ നീണ്ടു പോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു. ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി എന്നീ വമ്പന്‍ താരനിരയാണ് വിക്രം നായകനായ ചിത്രത്തില്‍ അണിനിരക്കുന്നത്. ജോണ്‍ എന്ന സീക്രട്ട് ഏജന്റ് ആയാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 2016 ല്‍ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരത്തിന്റെ ടീസര്‍ 2017 ലാണ് പുറത്തുവന്നത്.