സെല്‍ഫിഷ് ജീനിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞന് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ മറ്റൊരു പ്രശസ്ത കൃതി. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ദൈവം എന്ന സര്‍വോന്നതനായ അധികാരത്തെയും മതത്തെയും പരിണാംമസിദ്ധാന്തത്തിന്റെയും തുടര്‍ന്നുവന്ന കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ വിമര്‍ശനാത്മകമായി കാണുകയാണ് ഡോക്കിന്‍സ്. തന്റെ സ്വതസിദ്ധമായ നര്‍മ്മത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലൂടെയും ശാസ്ത്രീയമായ തെളിവുകളിലൂടെയും ദൈവവാദക്കാരുടെയും സൃഷ്ടിവാദക്കാരുടെയും ഓരോ വാദങ്ങളെയും പൊളിച്ചടുക്കുകയാണ് ഈ കൃതിയില്‍. ‘ദൈവവിഭ്രാന്തി’. ഡിസി ബുക്സ്. വില 580 രൂപ.