സമരങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും പൊതുമുതലിനോ സ്വകാര്യ വ്യക്തികൾക്കോ നാശനഷ്ട്ടമുണ്ടായാൽ ആ സംഘടനകളുടെ നേതാക്കളും ഭാരവാഹികളും ഇരുപത്തിനാല് മണിക്കൂറിനകം പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരാകണം. ഇല്ലെങ്കിൽ അവരെ പിടി കിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനുള്ള നടപടപടികൾ ആരംഭിക്കണം. സർക്കാർ സ്ഥാപനങ്ങൾ, വാഹനങ്ങൾ, എന്നിവയ്ക്കു പുറമെ തീയറ്ററുകൾ, ആർട്ട് ഗാലറികൾ, സാംസ്ക്കാരിക കേന്ദ്രങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ട്ടങ്ങളും അഞ്ചു വർഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കേസ് രജിസ്റ്റർ ചെയ്യാനുള്ള ഡിജിപി അനിൽ കാന്തിന്റെ സർക്കുലർ പോലീസ് സ്‌റ്റേഷനുകളിൽ ലഭിച്ചു.
അന്വേഷണ പുരോഗതിക്കായി വാക്കാലുള്ള മൊഴികൾക്കു പുറമെ സ്വകാര്യ വ്യക്തികൾ പകർത്തിയ ദൃശ്യങ്ങളും പത്ര ദൃശ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ദൃശ്യങ്ങളും തെളിവായി സ്വീകരിക്കാമെന്നും സർക്കുലറിലുണ്ട്.
പ്രതികൾക്ക് നാശനഷ്ടത്തിനു തുല്യമായ തുക കോടതിയിൽ കെട്ടിവയ്ക്കുകയോ ഈട് കൊടുക്കുകയോ ചെയ്താൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ എന്നും സൽക്കുലറിൽ പറയുന്നു.