രണ്ടാം വരവില്‍ തിയറ്റര്‍ പിടിക്കാനുള്ള ഒരുക്കത്തിലാണ് ‘ദേവദൂതന്’. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 24 വര്‍ഷത്തിനു ശേഷം തിയറ്ററിലേക്ക് എത്തുകയാണ്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലാണ് പ്രഖ്യാപനം നടത്തിയത്. തിയറ്ററില്‍ പരാജയമായെങ്കിലും സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ചിത്രമാണ് ദേവദൂതന്. ഫോര്‍ കെ മികവില്‍ ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ കളര്‍ കറക്ഷന് പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ജയപ്രദയും വിനീത് കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു. അലീനയായി ജയപ്രദയെത്തിയപ്പോള്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും മഹേശ്വര് ആയി വിനീതുമെത്തി. വിദ്യ സാഗര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. സന്തോഷ് തുണ്ടിയില്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
‘ദേവദൂതന്’ റീ റിലീസ് ഈ മാസം 26ന്
