ജനപ്രിയ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്യുവി നെക്സോണിന് വില വര്‍ദ്ധിപ്പിച്ചു. 2022ലെ മോഡലിന്റെ മൂന്നാമത്തെ വില വര്‍ദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് വിലകള്‍ 6000 രൂപ, 9000 രൂപ, 10000 രൂപ, 18000 രൂപ എന്നിങ്ങനെയാണ് വര്‍ദ്ധനവ്. നേരത്തെ ഈ വര്‍ഷം ജനുവരിയിലും ജൂലൈയിലും ടാറ്റ മോട്ടോഴ്സ് നെക്സോണിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ടാറ്റ നെക്സോണിന് നേരത്തെ 7.60 ലക്ഷം മുതല്‍ 14.08 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വിലയുണ്ടായിരുന്നെങ്കില്‍ പുതിയ തീരുമാനത്തോടെ 7.70 ലക്ഷം മുതല്‍ 14.18 ലക്ഷം രൂപ വരെയായി വില ഉയരും. മോഡലിന്റെ വില്‍പ്പനയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള തീരുമാനം. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ബ്രെസ്സ, കിയ സെല്‍റ്റോസ്, മഹീന്ദ്ര സ്കോര്‍പിയോ എന്നിവയെ പിന്തള്ളി ഒക്ടോബറില്‍ 13,767 യൂണിറ്റുകളോടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ എസ്യുവിയായി ടാറ്റ നെക്സോണ്‍ മാറിയിരുന്നു.