ദില്ലി പൊലീസ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തു. ഗുസ്തി താരങ്ങൾ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ തള്ളി. മൊഴിയെടുക്കലിന്റെ ഭാഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ബ്രിജ് ഭൂഷനെതിരെ സമരം തുടർന്ന് ഗുസ്തി താരങ്ങൾ. കഴിഞ്ഞ ദിവസം കറുത്ത ബാഡ്ജ് ധരിച്ച് ഗുസ്തി താരങ്ങൾ കരിദിനം ആചരിച്ചിരുന്നു കൂടാതെ ജനങ്ങളുടെ പിന്തുണയ്ക്കായി സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാനും താരങ്ങൾ അഭ്യർത്ഥിച്ചിരുന്നു.