2023091213490592169

കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 11,000 കടന്നതായി റിപ്പോർട്ടുകള്‍.  മരണസംഖ്യ 20000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം 10000 കടന്നതോടെയാണ് മരണ സംഖ്യ ഉയരുമെന്ന ആശങ്ക. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് തുറമുഖ നഗരമായ ഡെർണയെ ആണ്. നഗരത്തിന് മുകളിലുള്ള പർവ്വതനിരകളിലെ അണക്കെട്ടുകള്‍ തകർന്നതോടെ പ്രദേശത്ത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി.നിരവധി പേരാണ് പ്രദേശത്ത് മരണപ്പെട്ടത്. ആയിരക്കണക്കിന് വീടുകള്‍ ഒലിച്ച് പോയി. വ്യാഴാഴ്ച രാവിലെയോടെ മൂവായിരത്തിലധികം മൃതദേഹങ്ങൾ കണ്ടെത്തി സംസ്‌കരിച്ചതായി   ആരോഗ്യമന്ത്രി ഒത്മാൻ അബ്ദുൾജലീൽ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗം പേരെയും ഡെർനയ്ക്ക് പുറത്തുള്ള കൂട്ടക്കുഴിമാടങ്ങളിലാണ് അടക്കം ചെയ്തതെന്നും മറ്റുള്ളവരെ അടുത്തുള്ള പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *