വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാകും സിനിമയെന്നാണ് നേരത്തെ പുറത്തുവന്ന പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമായത്. റിലീസിന് തയ്യാറെടുക്കുന്നതിനിടെ ഡീയസ് ഈറേയുടെ സെന്‍സര്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ‘എ’ സര്‍ട്ടിഫിക്കറ്റ് ആണ് ഡീയസ് ഈറേയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ഓക്ടോബര്‍ 31ന് തിയറ്ററുകളില്‍ എത്തും. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെയാണ് ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
‘ഡീയസ് ഈറേ’ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്
