നിത്യ മേനോന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഡിയര്‍ എക്സസ്’സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. താരത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് ടൈറ്റില്‍ പുറത്തു വിട്ടത്. സംവിധായിക കാമിനിയുടെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ഒരു കൈയില്‍ ഒരു ഗ്ലാസ് പാനീയവും മറ്റൊരു കൈയില്‍ മൊബൈല്‍ ഫോണും പിടിച്ചിരിക്കുന്ന പരമ്പരാഗത ലുക്കിലുള്ള നിത്യയെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ‘മാജിക് ആരംഭിക്കട്ടെ’ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്. നേരത്തെ സംവിധായകന് വിഷ്ണു വര്‍ദ്ധനൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ച കാമിനിയാണ് ഡിയര്‍ എക്സെസ് സംവിധാനം ചെയ്യുന്നത്. ഒരു ഫാന്റസി റൊമാന്റിക് കോമഡിയായിരിക്കും ചിത്രം എന്നാണ് സൂചന. പ്രതീക് ബബ്ബര്‍, വിനയ് റായ്, നവ്ദീപ്, ദീപക് പറമ്പോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദീപക് പറമ്പോലിന്റെ ആദ്യ തമിഴ് സിനിമയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായാണ് ദീപക് പറമ്പോള്‍ എത്തുക. പ്രണയത്തില്‍ ഭാഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ നിത്യ മേനന് എത്തുന്നത് എന്നാണ് സൂചന.
‘ഡിയര്‍ എക്സസ്’സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
