സന്തോഷവും സന്താപവും തമ്മിലുള്ള ജീവിതവും മരണവും തമ്മിലുള്ള സംവാദമാണ് യഥാര്‍ത്ഥത്തില്‍ ഡിയര്‍ നീരജ് എന്ന നോവല്‍. ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കഥാപാത്രങ്ങളാണ് അതിന്റെ കരുത്ത്. നിരാശയും നിരാശ്രയത്വവുമല്ല. മറിച്ച് അഭാവത്തിലും ഓര്‍മകളുടെ നാളത്തെ കെടാതെ ചേര്‍ത്തുവച്ച് ജീവിതത്തെ പ്രതീക്ഷയുടെ സുരഭില വെളിച്ചമാക്കുന്ന പ്രണയത്തിന്റെ മാന്ത്രികതയെയാണ് നോവല്‍ ആവിഷ്‌കരിക്കുന്നത്. ‘ഡിയര്‍ നീരജ്’. ജയലക്ഷ്മി ശ്രീനിവാസന്‍. ഡിസി ബുക്‌സ്. വില 189 രൂപ.