‘ഡെഡ്പൂള് ആന്‍ഡ് വോള്വറിന്’ എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഡെഡ്പൂള് 3 ടീസര്‍ പുറത്തിറങ്ങി. റയാന് റെയ്നോള്‍ഡ്സും ഹ്യൂ ജാക്ക്മാനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. റയാന് റെയ്നോള്‍ഡ്സ് ആണ് വേഡ് വില്‍സണ്‍ എന്ന ഡെഡ്പൂളായെത്തുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഡെഡ്പൂളിനെ ഔദ്യോഗികമായി ചേര്‍ക്കുന്ന രീതിയിലാണ് ടീസര്‍. മുന്‍ ഡെഡ്പൂള് ചിത്രങ്ങളില്‍ കാണിച്ച കഥാപാത്രങ്ങള്‍ക്കൊപ്പം വേഡ് വില്‍സണ്‍ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ എംസിയുവിലെ ലോകി സീരീസില്‍ കാണിക്കുന്ന ടൈം വേരിയന്റ് അതോറിറ്റി(ടിവിഎ) ഡെഡ്പൂളിനെ പിടിച്ചുകൊണ്ടുപോകുന്നു. പിന്നീടുള്ള ഡെഡ്പൂളിന്റെ സാഹസികതകളാണ് ടീസറില്‍. ഹ്യൂ ജാക്ക്മാന്റെ വോള്‍വറിന്‍കഥാപാത്രത്തെ നിഴല്‍ മാത്രമായി കാണിച്ചാണ് ടീസര്‍ അവസാനിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഡെഡ്പൂള് 2വിന്റെ തുടര്‍ച്ച കൂടിയാണിത്. ഷോണ്‍ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തര്‍, നൈറ്റ് അറ്റ് ദി മ്യൂസിയം എന്നി ബോക്സോഫീസ് ഹിറ്റുകളുടെ സംവിധായകനാണ് അദ്ദേഹം. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും.
ഡെഡ്പൂള് 3 ടീസര്‍ പുറത്തിറങ്ങി
