എസ്.പി.സുജിത് ദാസിനെതിരെ സ്വർണക്കടത്ത് ആരോപണം ഉയര്‍ന്നതോടെ അന്വേഷണവുമായി കസ്റ്റംസും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. എംഎൽഎ  പി.വി.അൻവർ  ഒട്ടേറെ ആരോപണങ്ങൾ ഉണയിച്ചതോടൊപ്പം  സുജിത് ദാസിനെതിരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടും  ആരോപണം ഉന്നയിച്ചിരുന്നു . ഇതേ തുടര്ന്ന് സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകൾ വിശദമായി പരിശോധിക്കാനാണ് കസ്റ്റംസിന്റെ  തീരുമാനം. സുജിത് ദാസ് എസ്പിയായിരിക്കെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകളാണ് റജിസ്റ്റർ ചെയ്തത്. എന്നാൽ മാസങ്ങൾക്ക് ശേഷമാണ് കേസുകൾ കസ്റ്റംസിന് കൈമാറിയത്. പിടികൂടിയ സ്വർണത്തിന്റെ അളവിലടക്കം വലിയ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യങ്ങളിൽ വിശദമായ പരിശോധന നടത്താനാണ് തീരുമാനം. …

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *