ananda

തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ. പകരം തിരക്ക് നിയന്ത്രിക്കാനായി ദർശന സമയം കൂട്ടുന്നതടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നിലവിലുള്ളതിനേക്കാൾ ഒരു മണിക്കൂർ സമയമാണ് കൂട്ടുക. പമ്പയിലെ വാഹന പാർക്കിങ്ങ് പുന:സ്ഥാപിക്കുകയില്ല. പമ്പയിൽ പാർക്കിങ്ങ് അനുവദിക്കരുതെന്നത് കോടതിയുടെ തീരുമാനമാണ്.

ഇന്നും ശബരിമലയിൽ  ദർശനത്തിന് തിരക്കേറാനാണ് സാധ്യത.1,07,260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്.രണ്ടാം തവണയാണ് ഈ സീസണിൽ തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. പമ്പ മുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടൂ. ക്രമീകരണം സുഗമമായി നടപ്പിലാക്കാൻ ഓരോ പോയിന്റിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.ക്യൂവിൽ നിൽക്കുന്ന തീർഥാടകർക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കുമെന്നും ദേവസ്വം പ്രസിഡന്റ്‌ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *