ക്രൈം ത്രില്ലര്‍ ഒടിടി സീരീസായ ‘മിര്‍സാപൂര്‍’ സിനിമയാകുന്നു. നിര്‍മ്മാതാക്കളാണ് ചിത്രം പ്രഖ്യാപിച്ചത്. പുനീത് കൃഷ്ണയുടെ രചനയില്‍ ഗുര്‍മീത് സിങ് സംവിധാനം ചെയ്യുന്ന ചിത്രം 2026ലാണ് റിലീസ് ചെയ്യുക. സിനിമയില്‍ കലീന്‍ ഭയ്യ (പങ്കജ് ത്രിപാഠി അവതരിപ്പിച്ചത്), ഗുഡ്ഡു പണ്ഡിറ്റ് (അലി ഫസലിന്റെ വേഷം), മുന്ന ത്രിപാഠി (അഭിനയിച്ചത് ദിവ്യേന്ദു), കംപൗണ്ടര്‍ ആയി എത്തിയ അഭിഷേക് ബാനര്‍ജി എന്നിവര്‍ക്കൊപ്പം മറ്റ് അഭിനേതാക്കളും വേഷമിടും. ആമസോണ്‍ എംജിഎം സ്റ്റുഡിയോസും എക്സല്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ സീരീസായ മിര്‍സാപൂര്‍ അതിവേഗമാണ് പ്രേക്ഷക പ്രീതി നേടിയത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്കായി കരണ്‍ അന്‍ഷുമാന്‍ സൃഷ്ടിച്ച ക്രൈം ആക്ഷന്‍ത്രില്ലര്‍ ഷോയാണ് മിര്‍സാപൂര്‍. പുനീത് കൃഷ്ണ, വിനീത് കൃഷ്ണ എന്നിവര്‍ക്കൊപ്പം കരണ്‍ പരമ്പരയുടെ സഹ രചയിതാവായിരുന്നു.