ഇപി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം എന്ന ഇപി ജയരാജന്റെ പ്രസ്താവന വിവാദമാക്കരുത് എന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി . മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് ഇപി തന്നെയാണ് മറുപടി നൽകേണ്ടത് അത് പാർട്ടി ഏറ്റെടുക്കില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഇപി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
