jpg 20230109 103138 0000

അടുത്ത മാസം നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് ഒരുമിച്ച് നിൽക്കാൻ ധാരണ. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാറും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുപാര്‍ട്ടികളും സഹകരിച്ച് മത്സരിക്കാന്‍ ധാരണയായത്.
ഇന്നും നാളെയും യോഗം ചേരുന്ന ത്രിപുരയിലെ സിപിഎം സംസ്ഥാന സമിതി
കോണ്‍ഗ്രസ് ബന്ധത്തിന് അംഗീകാരം നല്‍കുന്നതിനുള്ള തീരുമാനം എടുക്കും.

കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയുടെയും ത്രിപുരയിലെ പ്രമുഖ നേതാക്കള്‍ ഉള്‍പെടുന്ന സമിതിയാകും
തീരുമാനം എടുക്കുക.

സഹകരണമാണോ സഖ്യമാണോ വേണ്ടതെന്ന് ഈ സംസ്ഥാന സമിതിയാണ് തീരുമാനിക്കുന്നതെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു.

ഏതൊക്കെ സീറ്റുകളിലാണ് കോണ്‍ഗ്രസും സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളും മത്സരിക്കേണ്ടത് എന്നും ഈ സമിതി തീരുമാനിക്കും.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ആണ് സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *