പരാതി ചോര്‍ച്ചാ വിവാദത്തിനിടെ സിപിഎം പിബി യോഗം ഇന്ന് ദില്ലിയിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിനായി ദില്ലിയിലേക്ക് തിരിച്ചു. വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരെ പിബിക്ക് കിട്ടിയ പരാതി ചോർന്നത് ചർച്ചയായിരിക്കെയാണ് യോഗം ചേരുന്നത്. ഇക്കാര്യം അജണ്ടയിലില്ലെന്ന് കേന്ദ്ര നേതാക്കൾ പറഞ്ഞു. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ എംഎ ബേബി അടക്കമുള്ള നേതാക്കൾ തയ്യാറായില്ല.