ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ മുന്നൊരുക്കങ്ങൾക്ക് കെപിസിസി യോഗത്തിൽ തീരുമാനമായി.കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയിൽ സമാപിക്കും.തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ 20 വാർ റൂമുകൾ ലോക്സഭാ മണ്ഡലാടിസ്ഥാനത്തിൽ തുറക്കും. കെപിസിസിയിൽ സെൻട്രൽ വാർ റൂമും പ്രവർത്തിക്കും.