രാജസ്ഥാനിൽ പാർട്ടിക്കുള്ളിൽ വിമത നീക്കം നടക്കുന്നതിനിടെ പരസ്യ പ്രസ്താവനകൾ വിലക്കി കോൺഗ്രസ് നേതൃത്വം. പാർട്ടി അച്ചടക്കം മറികടന്ന് പരസ്യ വിമർശനങ്ങൾ ആരും നടത്തരുതെന്ന് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്തസ്ര നിർദ്ദേശം നൽകി. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരായ സച്ചിൻ പൈലറ്റിൻ്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നേതാക്കൾക്ക് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ആശോക് ഗെലോട്ട് പ്രശംസയും തുടർന്ന് അശോക് ഗെലോട്ടിന്റെ മോദി പ്രശംസയും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സച്ചിൻ ഗെലോട്ടിനെ വിമർശിച്ചതും ഗുലാം നബി ആസാദ് സംഭവം ഓർമ്മിപ്പിച്ചതും മറുപടിയായി ഗെലോട്ടിന്റെ പ്രതികരണങ്ങളും പാർട്ടിയെ സമ്മർദ്ദത്തിലാക്കുമെന്നാണ് വിലയിരുത്തൽ.തുടർന്നാണ് സംസ്ഥാന അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയത് .