അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു എന്ന്പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പ്രതിഷ്ഠ ചടങ്ങ് ബിജെപി ആര്‍എസ്എസ് രാഷ്ട്രീയ അജണ്ടയുടെ നേര്‍കാഴ്ചയായി. നരേന്ദ്രമോദി-മോഹന്‍ ഭഗവത്-യോഗി ആദിത്യനാഥ് എന്നിവരിൽ നിന്നും ഇതിൽ കൂടുതൽ മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് അയോദ്ധ്യാപ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രതിഫലിച്ചത്. രാഷ്ട്രീയ മുതലെടുപ്പുകൾക്ക് ഈ ചടങ്ങ് ഒരു ആയുധമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.