ഉത്തർപ്രദേശിലെ ബഹറൈച്ചിൽ കനത്ത ജാഗ്രത .രണ്ടു വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ ബഹറൈച്ചിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും ക്യാംപ് ചെയ്യുകയാണ്. സംഘർഷത്തിൽ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ കുടുംബം യുപി പൊലീസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.ബഹ്റൈച്ചില്‍ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷം നടന്നത്. രാംഗോപാൽ മിശ്രയുടെ സംസ്കാരത്തിനു ശേഷം നടന്ന അക്രമത്തിൽ നിരവധി കടകളും ആശുപത്രിയും വാഹനങ്ങളും കത്തി നശിച്ചു.