Untitled design 20240503 100348 0000

ലൈംഗികാതിക്രമ പരാതിയെ തുടർന്ന് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ നീക്കം കടുപ്പിച്ച് പൊലീസ്. രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ഇന്ന് ഹാജരാകാൻ വീണ്ടും നിർദ്ദേശം നൽകി. അതോടൊപ്പം നുണ പരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരിയും പറഞ്ഞു. ഭരണഘടന പരിരക്ഷ ഗവർണ്ണർ തന്നെ പീഡിപ്പിക്കാൻ ദുരുപയോഗം ചെയ്തുവെന്നും സമൂഹത്തിൽ തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നു എന്നും പരാതിക്കാരി ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും തന്നെ അപകിർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *