കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആലപ്പുഴ സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഷാനവാസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് പരാതി. സിപിഎം പ്രവര്‍ത്തകർ തന്നെയാണ് പരാതി നല്‍കിയത്.
വര്‍ഷങ്ങളായി ഇയാള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവരികയാണെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ ചില രേഖകളും പരാതിക്കൊപ്പം ഇഡിക്ക് കൈമാറിയതായാണ് വിവരം.
അതേസമയം ഷാനവാസിനെയും സുഹൃത്ത് അന്‍സാറിനെയും കരുനാഗപ്പള്ളി പോലീസ് ചോദ്യം ചെയ്തു. വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കാണിച്ച് ഇയാള്‍ നല്കിയ രേഖകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത് ഷാനവാസിന്റെ ലോറിയിലാണ് .
എന്നാല്‍ ലോറി താന്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.