ആളുകള്‍ക്ക് അവരുടെ സ്വന്തം ആന്തരികസത്തയെ മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു സാഹചര്യം, ഒരു വിദ്യാഭ്യാസം സൃഷ്ടിക്കുവാന്‍ നമുക്ക് സാധിച്ചാല്‍, അതിലൂടെ അവര്‍ പുറത്തുവരുന്നത് മഹത്തായ കരുണയോടെ, എല്ലാത്തിനോടുമുള്ള സ്നേഹത്തോടെ ആയിരിക്കും. അവര്‍ക്ക് ജീവിതത്തോട് അതിതായ ആദരവുണ്ടായിരിക്കും. അവര്‍ക്ക് ആരേയും ചൂഷണം ചെയ്യുവാന്‍ കഴിയില്ല. വാസ്തവത്തില്‍, ആദ്യം വരേണ്ടത് ആദ്ധ്യാത്മിക കമ്യൂണിസമാണ്. അതിനുശേഷം മാത്രമേ അതിനെ അനുഗമിച്ച് കൊണ്ടുമാത്രമേ, സാമ്പത്തിക കമ്യൂണിസത്തിന് വന്നുചേരാന്‍ സാധിക്കൂ- ഓഷോ. ‘കമ്മ്യൂണിസവും ധ്യാനവും’. സൈലന്‍സ് ബുക്സ്. വില 171 രൂപ.