റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗിമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ റേഷന്‍ കടയപ്പ് സമരത്തിനൊരുങ്ങി വ്യാപാരികള്‍.അടുത്ത ശനിയാഴ്ച മുതല്‍ അനിശ്ചിത കാല സമരത്തിന് റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കും.അതേസമയം വ്യാപാരികളുടേത് ഗുരുതര വിഷയമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള കമ്മീഷനും ഇപ്പൊൾ സംസ്ഥാനം നൽകേണ്ടിവരുന്നു.അതാണ് രണ്ടുമാസമായി കമ്മീഷൻ വൈകുന്നത്.മുഴുവൻ പേർക്കും കമ്മീഷൻ നൽകണമെങ്കിൽ ചെറിയ തുകയാകും നൽകുക. അതുകൊണ്ടാണ് 50% പേർക്ക് കമ്മീഷൻ നൽകുന്നത്. യാഥാർത്ഥ്യം വ്യാപാരികൾക്കും അറിയാം .എന്തിനും ഏതിനു സമരം വേണോ എന്ന് അവർ ആലോചിക്കണം.സമരമെന്ന് പത്രത്തിൽ വന്നതല്ലേയുള്ളൂ.വ്യാപാരികൾ സമരം തുടങ്ങുമ്പോൾ നോക്കാമെന്നും മന്ത്രി പറഞ്ഞു.