ക്ലിയോപാട്ര രാജ്ഞി ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്നു……..!!!!
ബി. സി. 332 ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്നു. അലക്സാണ്ടറിനു ശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ടോളമിയായിരുന്നു. ടോളമി രാജവംശ പരമ്പയിൽ ടോളമി XII-ാമൻെറ മകളായി ബി.സി 69-ൽ ക്ലിയോപാട്ര ജനിച്ചു.
ബി. സി. 51-ൽ ടോളമി മരിക്കുകയും, മകളായ ക്ലിയോപാട്ര 18-ആം വയസിൽ അധികാരത്തിൽ എത്തുകയും ചെയ്തു,. 10 വയസ് മാത്രമുള്ള സഹോദരനായ ടോളമി XIII ചേർന്ന് ഈജിപ്തിൽ ഭരണം നടത്തുകയും ചെയ്തു. കുറേ കാലങ്ങൾക്ക് ശേഷം ക്ലിയോപാട്രയും ടോളമി പതിമൂന്നാമനുമായി പിണക്കത്തിലാവുകയും, ടോളമി പതിമൂന്നാമൻ സ്വയംഭരണം ഏറ്റെടുക്കുകയും ചെയ്തു.
ഈ സമയത്താണ് റോമാ സാമ്രാജ്യചക്രവർത്തി ജൂലിയസ് സീസർ സാമ്രാജ്യവ്യാപനം നടത്തുന്നത്. റോമൻ പക്ഷത്തുനിന്നും ഒളിച്ചോടിയ സീസറിന്റെ മകളുടെ ഭർത്താവു കൂടിയായ പോംപിയുടെ തല വെട്ടിയെടുത്ത് ടോളമി പതിമൂന്നാമൻ സീസറിന് കാഴ്ചവെയ്ക്കുന്നു. സീസറിനെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇത് സീസറിനെ ചൊടിപ്പിച്ചു. സീസർ ഈജിപ്തിനെ കീഴ്പ്പെടുത്തിയെങ്കിലും റോമാ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നില്ല.
സീസറിന്റെ കൊട്ടാരത്തിൽ ക്ലിയോപാട്ര തന്ത്രപൂർവ്വം എത്തിച്ചേർന്നു. തന്റെ മുമ്പിലെത്തിയ ക്ലിയോപാട്രയുടെ സൗന്ദര്യത്തിൽ സീസർ മയങ്ങി. ക്ലിയോപാട്ര സീസറിന്റെ കാമുകിയായി. പരാജയപ്പെട്ട് പിൻതിരിഞ്ഞോടിയ ടോളമി പതിമൂന്നാമൻ നൈൽ നദിയിൽ മുങ്ങി മരിച്ചു. ക്ലിയോപാട്ര രാജ്ഞിയാവുകയും മറ്റൊരു അനിയൻ ടോളമി പതിനാലാമൻ സഹഭരണാധികാരിയുമായി.
സീസർ ഈജിപ്തിലെത്തി ക്ലിയോപാട്രയെ ഈജിപ്ഷ്യൻ ആചാരാ പ്രകാരം വിവാഹം കഴിച്ചു. സീസറിൽ ക്ലിയോപാട്രക്ക് ഒരു മകൻ പിറന്നു. ചെറിയ സീസർ എന്നർത്ഥമുള്ള സിസേറിയൻ എന്ന് പേരിട്ടു. റോമാ സാമ്രാജ്യത്തിന്റെ അടുത്ത അവകാശിയായി സിസേറിയനെ പ്രഖ്യാപിക്കണമെന്ന ക്ലിയോപാട്രയുടെ ആവശ്യം സീസർ നിരസിച്ചു. ടോളമി പതിനാലാമനെ ക്ലിയോപാട്ര വിഷം നൽകി കൊന്നു.സിസേറിയനെ സഹഭരണാധികാരിയുമാക്കി.
സെനറ്റിന്റെ ഗൂഢാലോചനയിൽ ജൂലിയസ് സീസർ ബി. സി. 44 മാർച്ച് 15-ന് കൊല്ലപ്പെട്ടു. സീസറിന്റെ മരണശേഷം റോമിന്റെ ഭരണാധികാരികളിൽ ഒരാളായ മാർക്ക് ആന്റണി സ്ഥാനമേറ്റു. കൂറു പ്രഖ്യാപിക്കുന്നതിനായി റോമിലെത്തിച്ചേരാൻ മാർക്ക് ആന്റണി ക്ലിയോപാട്രയെ ക്ഷണിച്ചു.ഇതോടെ ഇവർ പ്രണയത്തിലാവുകയും അലക്സാൻട്രിയയിൽ താമസമാകുകയും ചെയ്തു.
ബി. സി. 40-ൽ ഇവർക്ക് ഇരട്ട ആൺ കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്തു.നാലു വർഷത്തിനു ശേഷം അലക്സാൻഡ്രിയൽ വച്ച് ഇവർക്ക് ഒരു കുഞ്ഞു കൂടിയുണ്ടായി. ഈ സമയത്താണ് സീസറിന്റെ ബന്ധുകൂടിയായ ഒക്ടേവിയൻ മാർക്ക് ആന്റണിയുടെ സഹായത്തോടെ റോം പിടിച്ചെടുത്തു. ബി. സി. 30 ൽ ആഗസ്റ്റ് 12-ന് റോമൻ സൈന്യം ഈജിപ്തിലേക്ക് പ്രവേശിക്കുകയും,ഈജിപ്തിനെ കീഴടക്കുകയും ചെയ്തതോടെ മാർക്ക് ആന്റണി ആത്മഹത്യ ചെയ്തു.
നവുംബർ 30-ന് വിഷപാമ്പുകളെ കൊണ്ട് കുത്തിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു. കൂടുതൽ സീസറുമാർ ഉണ്ടാവാതിരിക്കാൻ ഒക്ടേവിയൻ സീസർ ക്ലിയോപാട്രയുടെ മകൻ സിസേറിയനെ വധിച്ചു. മറ്റുള്ള മക്കളെ മാർക്ക് ആന്റണിയുടെ ഭാര്യയെ ഏൽപ്പിച്ചു.ഈജിപ്ത് പൂർണ്ണമായും റോമൻ സാമ്രാജ്യത്തിലെ പ്രവശ്യയാക്കപ്പെട്ടു.