അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ സഹോദരങ്ങള്‍ ഒരുക്കുന്ന ആക്ഷന്‍-സ്‌പൈ ത്രില്ലര്‍ ‘സിറ്റഡല്‍’ സീരിസ് ഏപ്രില്‍ 28-ന് റിലീസ് ചെയ്യും. റിലീസ് ദിവസം ആദ്യ രണ്ട് എപ്പിസോഡുകള്‍ പ്രീമിയര്‍ ചെയ്യും. തുടര്‍ന്ന് മെയ് 27വരെ എല്ലാ വെള്ളിയാഴ്ച്ചകളിലും ആഴ്ചതോറും പുതിയ എപ്പിസോഡ് പുറത്തിറങ്ങും. റിച്ചാര്‍ഡ് മാഡനും പ്രിയങ്ക ചോപ്ര ജോനാസും സ്റ്റാന്‍ലി ടുച്ചിയും ലെസ്ലി മാന്‍വില്ലെയും സീരിസില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സീരിസില്‍ നാദിയ സിന്‍ഹ് എന്ന ഏജന്റായാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക. സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റാഡലിന്റെ പതനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഏജന്റ് ആണ് നാദിയ. റൂസോ ബ്രദേഴ്‌സ് സൃഷ്ടിച്ച സയന്‍സ് ഫിക്ഷന്‍ സ്‌പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളില്‍ ഒന്നിലധികം സ്പിന്‍ഓഫുകള്‍ ഉണ്ടാകും. അതില്‍ ഒരു രാജ്യം ഇന്ത്യയാണ്. വരുണ്‍ ധവാന്‍, സമാന്ത റൂത്ത് പ്രഭു എന്നിവരാണ് അതില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യന്‍ സ്പിന്‍ഓഫ് സംവിധാനം ചെയ്യുന്നത്.