മുറിവുകളോടും അണുക്കളോടുമൊക്കെയുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് നീര്‍ക്കെട്ട്. അണുബാധ, പരുക്കുകള്‍, വിഷവസ്തുക്കള്‍ എന്നിവയ്ക്കെതിരെ ഇവ ശരീരത്തിന് സംരക്ഷണം നല്കുന്നു. എന്നാല്‍ നിരന്തരമായി ശരീരത്തില്‍ പ്രത്യക്ഷമാകുന്ന നീര്‍ക്കെട്ട് പലതരം രോഗങ്ങളിലേക്ക് നയിക്കാം. രക്തക്കുഴലുകളില്‍ പഴുപ്പ് അടിഞ്ഞ് കൂടി ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് നീര്‍ക്കെട്ട് കാരണമാകാം. രക്തത്തിലെ പഞ്ചസാരയെ കൈകാര്യം ചെയ്യാനുള്ള ഇന്‍സുലിന്റെ കാര്യക്ഷമതയെ ബാധിക്കുക വഴി ടൈപ്പ് 2 പ്രമേഹത്തിന്റെ വളര്‍ച്ചയിലേക്കും നീര്‍ക്കെട്ട് നയിക്കാം. സന്ധിവാതം, ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ട്രാക്ടറ്റില് ഉണ്ടാകുന്ന ക്രോണ്‍സ് രോഗം, അള്‍സറേറ്റീവ് കൊളൈറ്റിസ് എന്നിവയ്ക്ക് പിന്നിലും നിരന്തരമായ നീര്‍ക്കെട്ടിന്റെ സ്വാധീനമുണ്ട്. ഇത് മൂലം ഉണ്ടാകുന്ന ദീര്‍ഘകാല ഡിഎന്‍എ ക്ഷതം പലതരത്തിലുള്ള അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്ക്കും വഴി വയ്ക്കാം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, തുടര്‍ച്ചയായ സമ്മര്‍ദ്ദം, കെമിക്കലുകള്‍, സിഗരറ്റ് പുക, മലിനീകരണം പോലുള്ള പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയും നീര്‍ക്കെട്ടിന് പിന്നിലുണ്ടാകാം. ഇനി പറയുന്ന പ്രകൃതിദത്തമായ വസ്തുക്കള്‍ ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വഴി നീര്‍ക്കെട്ട് കുറയ്ക്കാന്‍ സാധിക്കുമെന്ന് ഡയറ്റീഷ്യന്മാര് അഭിപ്രായപ്പെടുന്നു. മഞ്ഞള്‍, ഇഞ്ചി, കറുവാപ്പട്ട, ഗ്രീന്‍ ടീ, കുരുമുളക് എന്നിവ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഭക്ഷമത്തില്‍ ഉള്‍പ്പെടുത്താം.
നിരന്തരമായ നീര്‍ക്കെട്ട് പലതരം രോഗങ്ങളിലേക്ക് നയിക്കാം
