ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ നിത്യവും വ്യായാമം ചെയ്യുന്നത് തന്നെയാണ് പ്രധാനം. ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. റെഡ് മീറ്റ്, പാലുല്‍പന്നങ്ങള്‍ എന്നിവയില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. പരമാവധി ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യ വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പുകവലി ശീലം ഉള്ളവരില്‍ കൊളസ്‌ട്രോളിന്റെ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഉയരാന്‍ കാരണമാകും. അമിതമായ മദ്യപാന ശീലം പലതരത്തിലുള്ള അസുഖങ്ങള്‍ പിടിപെടാന്‍ കാരണമാകും. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് സൊയാബീന്‍, ഓട്സ്, നാരുകള്‍ അടങ്ങിയവ, ഒലിവ് ഓയില്‍, പഴങ്ങളും പച്ചക്കറികളും, മത്സ്യം, വെളുത്തുള്ളി, മീനെണ്ണ, വെളുത്തുള്ളി, ഗ്രീന്‍ ടീ, മഞ്ഞള്‍ എന്നിവ. പച്ചക്കറികളിലും പഴങ്ങളിലും കൊളസ്ട്രോള്‍ ഒട്ടും തന്നെയില്ല. മാത്രമല്ല ധാരാളം ആന്റീഓക്സിഡന്റുകളും നാരുകളും ഉണ്ട്. കുത്തരി, തവിട് കളയാത്ത മറ്റ് ധാന്യങ്ങള്‍, ആപ്പിള്‍, ബീന്‍സ്, നാരങ്ങ, ബാര്‍ലി തുടങ്ങിവയിലും ധാരാളം നാര് അടങ്ങിയിരിക്കുന്നു. അലിയുന്ന നാരുകളാണ് ഇവയില്‍ ഉള്ളത്. അതാണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നത്. ഫാസ്റ്റ് ഫുഡില്‍ വളരെയധികം കൊളസ്ട്രോള്‍ അടങ്ങിയിരിക്കുന്നു. ആഹാര സാധനങ്ങള്‍ വറക്കുകയും പൊരിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന ഊഷ്മാവിലാണ്. അങ്ങനെ ചെയ്യുക വഴി അവയ്ക്ക് ഓക്സീകരണം സംഭവിക്കുന്നു. അപകടകാരികളായ ഓക്സിജന്‍ ഫ്രീറാഡിക്കല്‍സും ട്രാന്‍സ്ഫാറ്റി ആസിഡുകളും ഉണ്ടാകുന്നു. ട്രാന്‍സ് കൊഴുപ്പുകള്‍ ടോട്ടല്‍ കൊളസ്ട്രോളിന്റെയും ചീത്ത കൊളസ്ട്രോളിന്റെയും അളവ് കൂട്ടുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.