ഉദ്ദേശം 1500 വര്‍ഷം മുമ്പ് സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട വിഷ്ണു ധര്‍മ്മോത്തരപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ചിത്രകലയെപ്പറ്റി വിവരിക്കുന്ന ചിത്രസൂത്രം. ഒന്‍പത് അദ്ധ്യായങ്ങളിലായി 287 ചെറിയ ശ്ലോകങ്ങളും രണ്ടാമദ്ധ്യായത്തില്‍ ഏതാനും ഗദ്യവുമാണ് ഇതിലടങ്ങിയിരിക്കുന്നത്. ചിത്രകലയെപ്പറ്റി ചിത്രസൂത്രത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ വിശദമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥമില്ല. ചിത്രകല എന്ത്, എന്തിന്, അതിന്റെ ഉദ്ദേശ്യം,ലക്ഷ്യം,ധര്‍മ്മം, ചിത്രകാരന്‍, ആസ്വാദകര്‍, മറ്റു കലകളുമായുള്ള ബന്ധം തുടങ്ങി നൂറുനൂറു ചോദ്യങ്ങള്‍ക്ക് ഈ പുസ്തകം ഉത്തരം നല്കുന്നു. യഥാര്‍ത്ഥ ഭാരതീയചിത്രകലയെ മനസ്സിലാക്കാന്‍ ചിത്രസൂത്രം പ്രയോജനപ്പെടും. ‘ചിത്രസൂത്രം’. ആറാം പതിപ്പ്. കെ.കെ വാരിയര്‍. ഡിസി ബുക്‌സ്. വില 160 രൂപ.