ഓണം ആളുകൾക്ക് സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചാരണം ആഴ്ചകൾക്ക് മുൻപ് വലിയ തോതിൽ ഉണ്ടായെന്നും
ഈ പ്രചാരണത്തിൽ കുടുങ്ങിപ്പോയി ചിലരെങ്കിലും അങ്ങനെ ചിന്തിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അങ്ങനെയല്ല കേരളത്തിലെ സ്ഥിതി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഓണം പ്രമാണിച്ചു വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണം ആഘോഷിക്കാൻ ജനങ്ങൾ ആകെ തെരുവിലിറങ്ങിയിരിക്കുകയാണ്. ഉണ്ടാകില്ല എന്ന് നേരത്തെ പറഞ്ഞ എല്ലാ കാര്യങ്ങളും ആളുകൾക്ക് ലഭ്യമാക്കിയിരിക്കുന്നു. ഒരാൾ പോലും ഓണം ആഘോഷിക്കരുത് എന്ന് കരുതിയാണ് സർക്കാർ സഹായങ്ങളും ആനുകൂല്യങ്ങളും നൽകുന്നതെന്ന പ്രതിപക്ഷ പ്രചാരണം ശെരിയല്ല. നമ്മുടെ നാടിനെ ആശങ്കയിലാക്കാനുള്ള ഇത്തരം പൊളിവചനങ്ങൾ പ്രചരിപ്പിച്ചവരെ തിരിച്ചറിയുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണം ആഘോഷിക്കാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി
