അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം ആണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര വഴി കടന്നുപോകുന്ന ആളുകൾക്ക് റോഡ് വലിയ ഉപകാരപ്രദം ആയി. അരിക്കൊമ്പനെ പിടികൂടിയപ്പോൾ എങ്ങനെ കൊണ്ടുപോകും എന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ മനോഹരമായ റോഡ് സൗകര്യം ഇടുക്കിയിൽ ഉണ്ടായിരുന്നു. ഇതാണ് കേരളത്തിലെ പൊതു അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.