സർക്കാരിനും സർവകലാശാലാ വിസിമാർക്കുമെതിരെ കടുത്ത നിലപാടെടുത്ത ഗവർണറോട് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി.ചാൻസിലർ പദവി നൽകിയത് കേരളമാണ്. താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണ്ണർക്ക് തോന്നുന്നുവെങ്കിൽ അത് തെറ്റാണ് . തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്.
പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാൽ അത് തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ട്. സർക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ തങ്ങൾക്കറിയാം. സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ട. അല്ലാതെ വല്ല ധാരണയും ഉണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ല. നിയമങ്ങളേയും നിയമസഭയേയും നോക്കുകുത്തിയാക്കാമെന്ന് ആർണെകിലും കരുതിയാൽ അതനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും . അദ്ദേഹം വിശദീകരിച്ചു.
.https://youtu.be/rKR5giGO_hA