ബഫര്‍സോണ്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം. എന്നാൽ സർവേയിൽ പറയുന്ന എല്ലാ കാര്യങ്ങളും അതിൽ ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് ബോധ്യപ്പെട്ടു. ഇതൊരു അന്തിമ രേഖയല്ല, കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്.
കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. അതിന്റെ ഭാഗമായ നടപടികൾ നടന്നു വരികയാണ്. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടന്നുവരികയാണ്. ജനഹിതം മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിച്ച് കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.