ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് ആയി. അട്ടപ്പാടിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍ കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്‍, ലത ദാസ്, വര്‍ഷ പ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നു. നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍ നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രാഹകന്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആന്റണി പോള്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ജസ്റ്റിന്‍ ഫിലിപ്പോസ് എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.