കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച പ്ലാറ്റ്‌ഫോമാണ് ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി. അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ ചാറ്റ്ജിപിടിയില്‍ ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ക്ക് ഓപ്പണ്‍ എഐ രൂപം നല്‍കിയിട്ടുണ്ട്. ഇത്തവണ വിവരണം നല്‍കി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന എഐ ടൂളായ ഡാല്‍-ഇയുടെ മൂന്നാം പതിപ്പായ ഡാല്‍-ഇ3 ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ്ജിപിടി പ്ലസ് ഉപഭോക്താക്കള്‍ക്കും, എന്റര്‍പ്രൈസസ് ഉപഭോക്താക്കള്‍ക്കും ഒക്ടോബര്‍ മുതല്‍ ഡാല്‍-ഇ3 ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിവിധ ഭാഷ ഭേദങ്ങളിലുള്ള നിര്‍ദ്ദേശങ്ങളെ വിശദവും കൃത്യവുമായ ചിത്രങ്ങളാക്കി മാറ്റാന്‍ ഡാല്‍-ഇ3 പതിപ്പിന് കഴിയും. എന്നാല്‍, പ്രശസ്തരായ വ്യക്തികളുടെ പേര് ഉപയോഗിച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങളും, ജീവിച്ചിരിക്കുന്ന ചിത്രകാരന്മാരുടെ ശൈലിയിലുള്ള ചിത്രങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഡാല്‍ ഇ-3 സ്വീകരിക്കുകയില്ല. അക്രമാസക്തമായതും, വിദ്വേഷജനകവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ ടെക്സ്റ്റ് ടു ഇമേജ് ടൂളുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.