സിബിഎസ്ഇ വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം. പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാകാനുള്ള അപേക്ഷയ്ക്ക് ഫീസ് ചോദിച്ചത് വൻ തുക. നിരവധി രക്ഷിതാക്കൾ പരാതിയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. പ്ലസ്ടു പരീക്ഷയുടെ റിവാല്യുവേഷന് മുന്നോടിയായി ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പ് ലഭ്യമാകാനുള്ള അപേക്ഷ സമർപ്പിക്കുമ്പോഴാണ് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നത്. ഉത്തരക്കടലാസിൻ്റെ പകർപ്പ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് ഒരു വിഷയത്തിന് 100 രൂപയാണെന്നിരിക്കെ, 8000 മുതൽ 69,420 രൂപ വരെ വെബ്സൈറ്റിൽ ചോദിച്ചതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിൽ വ്യക്തമാക്കുന്നു. വെബ്സൈറ്റിൽ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഒരു രക്ഷിതാവ് പ്രധാനമന്ത്രിയുടെ ഓഫീസിനെ കത്ത് മുഖേന സമീപിച്ചിട്ടുണ്ട്
സിബിഎസ്ഇ വെബ്സൈറ്റിൽ സാങ്കേതിക പ്രശ്നം
