കഴിഞ്ഞ മാസം പുറത്തിറക്കിയ സിബിആര്‍650ആര്‍, സിബി650ആര്‍ എന്നീ മോട്ടോര്‍ സൈക്കിളുകളുടെ ബുക്കിങ് ആരംഭിച്ച് ഹോണ്ട. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ രണ്ടു മോട്ടോര്‍ സൈക്കിളുകളും ബുക്കു ചെയ്യാനാവും. സിബി650ആറിന് 9.20 ലക്ഷം രൂപയും സിബിആര്‍650ആറിന് 9.99 ലക്ഷം രൂപയുമാണ് ഹോണ്ട നല്‍കിയിരിക്കുന്നത്. രണ്ടു മോഡലുകളും 2025ല്‍ പുതിയ ഫീച്ചറുകളോടെയാണ് ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിബി650ആര്‍ എന്‍ജിനില്‍ മാറ്റമില്ല. 642സിസി, ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 94ബിഎച്ച്പി കരുത്തും 63 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ബോക്സ്. ഹോണ്ട സിബിആര്‍650ആര്‍ 649സിസി ഇന്‍ലൈന്‍ ഫോര്‍സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത്. 94ബിഎച്ച്പി കരുത്തും പരമാവധി 63എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ ബോക്സ്.