6 1

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ബ്ലോട്ടിങ്. വയറു വീര്‍ക്കുക, ഗ്യാസ്, ഏമ്പക്കം, വയറ്റില്‍ അസ്വസ്ഥത എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നീണ്ടും ഉപവാസത്തിന് ശേഷം അമിതമായ ഭക്ഷണം കഴിക്കുന്നതും ബ്ലോട്ടിങ്ങിന് കാരണമാകാറുണ്ട്. ദിവസവും അഞ്ച് മുതല്‍ ആറ് നേരം വരെ ചെറിയ അളവില്‍ ഭക്ഷണം കഴിച്ചു ശീലിക്കാം. ഇത് ദഹനം മെച്ചപ്പെടുത്തും. നാരുകള്‍ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് എന്നിവയ്ക്ക് കാരണമാകാം. ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തില്‍ അമിതമായി ജലാംശം നിലനില്‍ക്കാന്‍ കാരണമാകും. ഇത് വയറ്റില്‍ ഗ്യാസ്, ബ്ലോട്ടിങ് തുടങ്ങിയവയിലേക്ക് നയിക്കും. പാക്കറ്റുകളില്‍ ലഭിക്കുന്ന സ്‌നാക്കുളിലും പ്രോസസ്ഡ് ഭക്ഷണങ്ങളിലും സോഡിയം അമിതമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം ക്രമീകരിക്കുന്നതിന് ഉപ്പ് പരിമിതപ്പെടുത്താം. ദഹനം മെച്ചപ്പെടുന്നതിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം ശരീരത്തിലെ അമിതമായ സോഡിയം ഒഴിവാക്കാനും ദഹനം ക്രമമാക്കാനും സഹായിക്കുന്നു. പ്രോബയോടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലില്‍ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുടലില്‍ ഇത്തരം ബാക്ടീരിയ കുറയുന്നതും വയറ്റില്‍ ബ്ലോട്ടിങ് ഉണ്ടാക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *