ഒട്ടനവധി സിനിമകളാണ് മലയാളത്തില്‍ റിലീസിന് കാത്തുനില്‍ക്കുന്നത്. മൂന്ന് ത്രീഡി സിനിമകള്‍ ഉള്‍പ്പടെയുള്ളവ ഉണ്ട്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധനേടിയ സിനിമകളില്‍ ഒന്നാണ് ബറോസ്. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ എത്തുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ബറോസിന് ഉണ്ട്. അതുകൊണ്ട് തന്നെ ഹൈപ്പും ഏറെയാണ്. ഓണം റിലീസായാണ് ബറോസ് തിയറ്ററുകളില്‍ എത്തുന്നത്. ബറോസ് റിലീസ് ചെയ്യാന്‍ ഇനി അറുപത്തി അഞ്ച് ദിവസമാണ് ബാക്കി. പ്രിയ നടന്റെ സിനിമ കാണാന്‍ കാത്തിരിക്കുന്നവര്‍ ഇക്കാര്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ പങ്കിടുന്നുണ്ട്. സെപ്റ്റംബര്‍ 12നാണ് ബറോസ് തിയറ്ററുകളില്‍ എത്തുക. വര്‍ഷങ്ങളായുള്ള അഭിനയജീവിതത്തില്‍ നിന്നും ഉള്‍കൊണ്ടുള്ള പാഠങ്ങള്‍ എല്ലാം ഉപയോ?ഗിച്ചാണ് മോഹന്‍ലാല്‍ തന്റെ ആദ്യ സംവിധാന സംരംഭം പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. മുണ്ടു മുറുക്കിയും മീശ പിരിച്ചും മാസ് ഡയലോഗുകളും കാഴ്ചവച്ച് സ്‌ക്രീനില്‍ തിളങ്ങുന്ന മോഹന്‍ലാല്‍ സംവിധായകന്റെ മേലങ്കി അണിയുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷ ആരാധകരില്‍ പ്രകടമാണ്.