ബഫർ സോൺ വിഷയത്തിൽ കൃത്യമായ വിവരങ്ങൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയില്ലെങ്കിൽ കോടതി വിധി ജനങ്ങൾക്കെതിരാകുമെന്ന് മാർത്തോമ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. ഏരിയൽ സർവേ മാത്രം നടത്തുന്നത് സങ്കടകരമാണെന്നും തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.
ബഫർ സോണിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് മാർത്തോമ സഭ അധ്യക്ഷൻ ചൂണ്ടിക്കാട്ടി. സർക്കാർ സുപ്രീം കോടതിയിൽ കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ വിധി ജനങ്ങൾക്കെതിരാകും. ജനങ്ങളെ കേൾക്കാതെ മുന്നോട്ട് പോകരുത്.ഏരിയൽ സർവേ മാത്രം നടത്തുന്നതും സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.. കാരണം ഏരിയൽ സർവ്വേയിൽ താമസ സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരം കിട്ടിയെന്ന് വരില്ല. . പരാതികൾ സമർപ്പിക്കാനുള്ള സമയം കുറഞ്ഞു പോയി. വനത്തിൽ ജീവിക്കുന്ന മൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങിവരുന്നു. ഇത് സൂചിപ്പിക്കുന്നത് മനുഷ്യരേയും വനത്തേയും മൃഗങ്ങളെയും ശ്രദ്ധിക്കുന്നില്ലെന്നാണ്. ജനത്തിന്റെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.
ബഫർസോൺ ഉപഗ്രഹ സർവേ നടത്തിയ വിദഗ്ധസമിതിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരേയും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത് വന്നിരിക്കുകയാണ്.