befunky 2022 11 4 12 33 33

ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്ചകൾ വന്നു എന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതിന് സർക്കാരിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ബഫർസോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇതിന് വേണ്ടി ചെയ്യാവുന്നത് നിയമപരമായി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേസ് വരാനിടയുണ്ട്. സുപ്രീംകോടതി തീയതി തീരുമാനിച്ചില്ല. അതുകൂടി പരിഗണിച്ചാണ് നടപടികൾ വേഗത്തിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ബഫര്‍ സോണ്‍ വിഷത്തില്‍ ഫീൽഡ് സർവേ തുടങ്ങാൻ തീയതി നിശ്ചയിക്കേണ്ട കാര്യമില്ല. പഞ്ചായത്തുകൾക്ക് സ്വന്തമായി ചെയ്യാമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പരാതി കിട്ടുന്ന മുറയ്ക്ക് സർവേ തുടങ്ങും. വാർഡ് അംഗം, വില്ലേജ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നാകും ഫീൽഡ് സർവേ നടത്തുക. നിലവിൽ പ്രസിദ്ധീകരിച്ച 2021 ലെ ഭൂപടവും സീറോ ബഫര്‍ സോണ്‍ റിപ്പോർട്ടും നോക്കി ജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. 28 ന് പഞ്ചായത്തുകളിൽ ഹെല്പ് ഡസ്ക് തുടങ്ങും. എല്ലാ നടപടികളും ജനുവരി 7 ഓടെ തീർത്ത് റിപ്പോർട്ട് തയാറാക്കുമെന്നും വനം മന്ത്രി പറഞ്ഞു.

ഏതൊരു കാര്യത്തിനും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. ആ അഭിപ്രായങ്ങൾ കൂടി കേൾക്കണം. ഉപഗ്രഹ സർവ്വേ നടത്താൻ തീരുമാനിച്ചത് സുപ്രീംകോടതി നിലപാടിന്‍റെ ഭാഗമായിട്ടാണ് എന്ന് പലതവണ സർക്കാർ പറഞ്ഞതാണെന്നും മന്ത്രി ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ഏത് പദ്ധതിക്കും വ്യത്യസ്ത അഭിപ്രായക്കാർ ഉണ്ടാകും. എങ്കിൽ മാത്രമേ തിരുത്തി പോകാൻ കഴിയൂ. സർക്കാർ ചെയ്യുന്ന കാര്യങ്ങൾക്ക് കയ്യടിച്ച് പോകാനല്ല ജനങ്ങൾ . എതിർപ്പറിയിക്കുകയും തിരുത്തൽ വരുത്തുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *