യൂറോപ്പിലെ ഇരുചക്രവാഹനങ്ങളുടെ മുന്‍നിര ഇറക്കുമതിക്കാരായ ബ്രിക്സ്റ്റണ്‍ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമെന്ന് പ്രഖ്യാപിച്ചു. ഓസ്ട്രിയ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മ്മാതാവ് കെഎഡബ്ല്യു വെലോസ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഇന്ത്യയില്‍ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കേന്ദ്രം സ്ഥാപിക്കും. നിലവില്‍, ബ്രിക്സ്റ്റണിന് നാല് വ്യത്യസ്ത ശേഷികളുള്ള ആകെ 14 ബൈക്കുകളുണ്ട്. 125 സിസിയുടെ ഏഴ് ബൈക്കുകള്‍), 250 സിസിയുടെ രണ്ട് ബൈക്കുകള്‍), 500 സിസിയുടെ മൂന്ന് ബൈക്കുകള്‍, 1200 സിസിയുടെ രണ്ട് ബൈക്കുകള്‍. ഇതില്‍, ഇന്ത്യയില്‍ നാല് മോഡലുകള്‍ പുറത്തിറക്കാനുള്ള പദ്ധതി ബ്രാന്‍ഡ് വെളിപ്പെടുത്തി, നിര്‍ദ്ദിഷ്ട മോഡലുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 250-ഉം 500-ഉം ആയിരിക്കും ഇന്ത്യയില്‍ ആദ്യം വരുന്നത് എന്ന് കരുതുന്നു. ബ്രിക്സ്റ്റണ്‍ ഫെല്‍സ്‌ബെര്‍ഗ് 250, ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 250, ബ്രിക്സ്റ്റണ്‍ ക്രോസ്ഫയര്‍ 500, ബ്രിക്സ്റ്റണ്‍ ക്രോസ്ഫയര്‍ 500 എക്‌സ് സി എന്നിവയാണ് വരാനിരിക്കുന്ന ബൈക്കുകള്‍. 2024ലെ ഉത്സവ സീസണില്‍ അതായത് ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസങ്ങളില്‍ ബ്രിക്സ്റ്റണ്‍ നാല് ബൈക്കുകള്‍ പുറത്തിറക്കും. 1.70 ലക്ഷം രൂപ മുതല്‍ 4.5 ലക്ഷം രൂപ വരെയാണ് ബ്രിക്സ്റ്റണ്‍ ശ്രേണിയില്‍ പ്രതീക്ഷിക്കുന്ന വിലകള്‍.