രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് എൻഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുർമു. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രതിപക്ഷത്തിൻ്റെ സംയുക്തസ്ഥാനാര്‍ത്ഥിയേക്കാൾ മൂന്നിരട്ടിയോളം അധികം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി കഴിഞ്ഞു. വൈകിട്ട് നാലരയ്ക്കുള്ള കണക്ക് അനുസരിച്ചത് പാര്‍ലമെൻ്റിലെ 540 എംപിമാരുടെ പിന്തുണ ദ്രൗപദി മുര്‍മുവിന് ലഭിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിൻഹയെ പിന്തുണച്ചത് 208 പേരാണ്.
പാർലമെൻറിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. വൈകിട്ട് ആറു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും.